d

തിരുവനന്തപുരം: സ്കൂട്ടറിൽ നിന്ന് താഴെവീണ് നഷ്ടപ്പെട്ട നാലാം ക്ലാസുകാരിയുടെ സ്കൂൾ ബാഗ് കണ്ടെത്തി നൽകി മ്യൂസിയം പൊലീസ് സ്റ്രേഷൻ ടീം. ഹോളി ഏഞ്ചൽസ് സ്കൂളിലെ നാലാം ക്ളാസുകാരി രക്ഷിതയുടെ സ്കൂൾ ബാഗാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ബാഗ് പൊലീസ് കണ്ടെത്തി നൽകി.

കഴിഞ്ഞ 11നാണ് സംഭവം. രക്ഷിത സ്കോളർഷിപ്പ് പരീക്ഷ കഴിഞ്ഞ് രക്ഷിതാക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പാളയം കല്ല്യാൺ സിൽക്സിന് മുന്നിൽവച്ച് സ്കൂൾബാഗ് വീണുപോയത്. അല്പദൂരം പോയശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഉടനെ തിരിച്ചുവന്നെങ്കിലും ബാഗ് കിട്ടിയില്ല. അടുത്ത ദിവസം എഫ്.എമ്മിൽ നിന്ന് സ്കൂൾ കുട്ടികളുടെ ബാഗിന്റെ ഭാരത്തെ സംബന്ധിച്ച് പ്രോഗ്രാം ചെയ്യുന്നതിനായി രക്ഷിതയുടെ അമ്മ രജിതയെ വിളിച്ചപ്പോൾ സ്വകാര്യ എഫ്.എം സ്റ്രേഷനിലെ ആർ.ജെ.സുഗന്യ വിവരം അറിയുകയും വിഷയം പ്രക്ഷേപണം ചെയ്യുകയുമായിരുന്നു. മ്യൂസിയം എസ്.എച്ച്.ഒയെയും വിവരം അറിയിച്ചു. തുടർന്ന് സംഭവദിവസം പ്രദേശത്തെ സി.സി ടിവി ക്യാമറിയിലൂടെ പരിശോധിച്ചപ്പോഴാണ് അതുവഴി വന്ന ഓട്ടോ ഡ്രൈവറായ സ്ത്രീ ബാഗെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.ഓട്ടോ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സ്ത്രീയെയും കണ്ടെത്തി. എന്നാൽ ബാഗെടുത്തത് തിരികെ നൽകനായിരുന്നെന്നും ഭർത്താവിന് പെട്ടെന്ന് ശാരീരിക അസ്വാസ്ത്യം ഉണ്ടായതിനാൽ ആശുപത്രിയിലേക്ക് പോകേണ്ടിവന്നെന്നും യുവതി പറഞ്ഞു. ഇത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ട പൊലീസ് ബാഗ് വാങ്ങി രക്ഷിതയെ ഏല്പിച്ചു.

പരാതിക്കാരായോ പ്രതികളായോ വരുന്നവരുടെ ഒപ്പമുള്ള കുട്ടികളുടെ മാനസികനിലയെ ഫ്രീയാക്കാനും സമയം ചെലവഴിക്കാൻ ചൈൽഡ് ഫ്രണ്ട്ലി റൂമുകൾ പൊലീസ് സ്റ്രേഷനുകളിൽ ക്രമീകരിച്ചിട്ടുണ്ട്. ക്രമസമാധാന പാലനമെന്തെന്ന് മനസിലാക്കാനാണിത്.

എസ്.വിമൽ,​ മ്യൂസിയം എസ്.എച്ച്.ഒ