guruvenna-sanchari

വർക്കല: പാപനാശം രംഗകലാകേന്ദ്രത്തിൽ നടന്ന ട്രാവൽ-ലിറ്റററി ഫെസ്റ്റിവൽ ‘യാനം 2025ന്റെ സമാപനദിനമായ ഇന്നലെ "ഗുരുവെന്ന സഞ്ചാരി" എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ച നടന്നു.

“ഗുരുവിന്റെ സഞ്ചാരം ഭൂമിശാസ്ത്രപരമല്ല, ആത്മീയയാത്രയായിരുന്നു,” എന്ന് ചർച്ചയിൽ പങ്കെടുത്ത യാത്രാസാഹിത്യകാരന്മാർ അഭിപ്രായപ്പെട്ടു.

ഗവേഷകയും എഴുത്തുകാരിയും സംരംഭകയുമായ ഡോ. രഞ്ജിനി കൃഷ്ണൻ,​ ശാസ്ത്രജ്ഞൻ പ്രൊഫ.വി. സനിൽ,എഴുത്തുകാരനും പ്രൊഫസറുമായ ദിലീപ് രാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കേരള ടൂറിസം ഉയരങ്ങളിലേക്ക്

ടൂറിസവും വിജ്ഞാനാധിഷ്ഠിത സേവന മേഖലകളും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രധാന പ്രേരകശക്തികളാണെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. വേണു.വി.

യാത്ര, സാഹിത്യം, സാംസ്കാരിക വിനിമയം എന്നിവയുടെ സവിശേഷ സംഗമമായി യാനം മാറിയെന്ന് ടൂറിസം അഡിഷണൽ ഡയറക്ടർ(ജനറൽ) ശ്രീധന്യ സുരേഷ് വിലയിരുത്തി. ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ പ്രകാശ് സോൺതെക്കയുടെ ഗിത്താർ അവതരണത്തോടെയാണ് യാനത്തിന് സമാപനമായത്.