minister-v-sivankutty

വർക്കല: കേരളത്തെ മുൻനിര ആഗോള യാത്രാ ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ കേരള ടൂറിസം മൂന്ന് ദിനങ്ങളിലായി വർക്കല പാപനാശം രംഗകലാകേന്ദ്രത്തിൽ സംഘടിപ്പിച്ച രാജ്യത്തെ ആദ്യത്തെ ട്രാവൽ-ലിറ്റററി ഫെസ്റ്റിവൽ ‘യാനം 2025’ സമാപിച്ചു. യാത്രയും എഴുത്തും തമ്മിലുള്ള അതുല്യ സംഗമമായി യാനം മേള.

. ലോകസാഹിത്യത്തെയും യാത്രാസാഹിത്യത്തെയും സംബന്ധിച്ച ആഴമുള്ള ചർച്ചകളും സംവാദങ്ങളും യാനത്തെ മഹായാനമാക്കി .വന്യജീവി സംരക്ഷണവും സുസ്ഥിര യാത്രയും, ഗുരുവെന്ന സഞ്ചാരി , സാംസ്കാരിക പര്യവേഷണങ്ങൾ-സിനിമ, ഫുട്ബോൾ, കല, രുചികരമായ യാത്രകൾ,കാവ്യപാത,സോൾ-ഒ യാത്ര,യാത്ര, കായികം, കഥകൾ എന്നിവയ്ക്കിടയിൽ,യാത്രാ ആശയം അവതരിപ്പിക്കുന്ന കല എന്നി സെഷനുകളിലായിരുന്നു ചർച്ചകളും സംവാദങ്ങളും. സഞ്ചാരത്തിലൂടെ എഴുത്തും എഴുത്തിലൂടെ സഞ്ചാരവും എന്നതാണ് യാനത്തിന്റെ ആത്മാവെന്ന് ഫെസ്റ്റിവൽ ക്യൂറേറ്റർ സബിൻ ഇക്ബാൽ പറഞ്ഞു . എഴുത്ത്, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളിൽ പരിശീലന കളരികളും നടന്നു. ട്രാവൽ വ്ളോഗർമാർ, ജേർണലിസ്റ്റുകൾ, ഫോട്ടോഗ്രാഫർമാർ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും സാഹിത്യ വായനകളും എഴുത്തുകാരുമായുള്ള സംഭാഷണങ്ങളും മേളയെ വ്യത്യസ്തമാക്കി.

"യാനം" ടൂറിസം

സ്ഥിരമാക്കും

യാത്ര ആഘോഷിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മുൻനിര സംരംഭമാണ് യാനം മേളയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. .യാത്രയും സാഹിത്യവും കൂടിച്ചേരുന്ന യാനം മേളയുടെ തുടർന്നുള്ള പതിപ്പുകൾ കൂടുതൽ മികച്ചതാക്കുമെന്നും മന്ത്രി

പറഞ്ഞു.

കാപ്ഷൻ: കേരള ടൂറിസം വർക്കലയിൽ സംഘടിപ്പിച്ച ട്രാവൽ-ലിറ്റററി ഫെസ്റ്റിവൽ ‘യാനം 2025ന് അഭിവാദ്യമർപ്പിക്കാനെത്തിയ മന്ത്രി വി. ശിവൻകുട്ടിക്ക് ഫെസ്റ്റിവൽ ഡയറക്ടർ സബിൻ ഇക്ബാൽ ഫെസ്റ്റിവൽ ബുക്ക് സമ്മാനിക്കുന്നു. റിസർച്ച് കൺസൾട്ടന്റ് ഷമീൽ നഹാസ്, അഡ്വ.വി.ജോയി എം.എൽ.എ , യാത്രാ, വാസ്തുവിദ്യാ ഫോട്ടോഗ്രാഫർ ബാലൻമാധവൻ ,എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ സി.റഹിം എന്നിവർ സമീപം