
തിരുവനന്തപുരം: ആർ.എസ്.പി മുൻ ജനറൽ സെക്രട്ടറി പ്രൊഫ: ടി.ജെ ചന്ദ്രചൂഡന്റെ സ്മരണക്കായി സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയരംഗത്തെ പ്രതിഭകൾക്ക് പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ നൽകുന്ന പുരസ്‌കാരം മുൻ മന്ത്രി ജി.സുധാകരന്. പ്രശസ്തി പത്രവും 25,000 രൂപ ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം.
ഒക്ടോബർ 31ന് രാവിലെ 11ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പുരസ്കാരം കൈമാറും. എൻ.കെ. പ്രേമചന്ദ്രൻ എം .പി മുഖ്യ പ്രഭാഷണം നടത്തും.