photo

നെടുമങ്ങാട്:നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസും നടത്തിയ ഭിന്നശേഷി കലാ-കായിക 'വർണശലഭങ്ങൾ' മേളയിൽ 335 പോയിന്റ് നേടി വെമ്പായം ഗ്രാമപഞ്ചായത്ത് ഓവറാൾ ചാമ്പ്യന്മാരും 145പോയിന്റോടെ അരുവിക്കര ഗ്രാമപഞ്ചായത്ത് റണ്ണേഴ്സ് അപ്പുമായി.വെമ്പായം ഗ്രാമപഞ്ചായത്തിലെ മിഥുൻ എം.എസ് കലാപ്രതിഭയും വെമ്പായം ഗ്രാമപഞ്ചായത്തിലെ ജ്യോതിക കലാതിലകവുമായി തിരഞ്ഞെടുക്കപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആനാട്,പനവൂർ,വെമ്പായം,കരകുളം,അരുവിക്കര പഞ്ചായത്തുകളിലെ കലാ-കായിക മേളയിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിജയികളാണ് ബ്ലോക്ക് തലമത്സരത്തിൽ പങ്കെടുത്തത്.സമാപന സമ്മേളനവും സമ്മാനദാനവും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ വി.വിജയൻ നായരുടെ അദ്ധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിലാൽ വി.ആർ.സ്വാഗതം പറഞ്ഞു.ഗോപകുമാർ പാർത്ഥസാരഥി വിശിഷ്ടാതിഥിയായി.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല,ബ്ലോക്ക് മെമ്പർമാരായ ബീന അജിത്ത്, എ.ജി.അനുജ,ശിശു വികസന പദ്ധതി ഓഫീസർ ഉഷ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.ഡോ.പ്രീതാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സുബി സോമൻ നന്ദി പറഞ്ഞു.