
ഉദിയൻകുളങ്ങര: പാറശാല നിയോജകമണ്ഡലം വിജ്ഞാനകളം പദ്ധതിയുടെ ഭാഗമായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഇന്റർനാഷണൽ ഐ.ടി.ഐയിൽതടത്തിയ മെഗാജോബ് സി. കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 38ലധികം കമ്പനികൾ തൊഴിൽമേളയിൽ പങ്കെടുത്തു. 301 പേർക്ക് മേളയിൽ വെച്ച് തന്നെ ഓഫർ ലെറ്റർ ലഭിച്ചു. 369 തോളം പേർ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. 1041 പേരാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. രജിസ്റ്റർ ചെയ്യാത്തവർക്കായി സ്പോട്ട് രജിസ്ട്രേഷനും നടന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് പഞ്ചായത്തുകളായ കുന്നത്തുകാൽ, കൊല്ലയിൽ, പെരുങ്കടവിള,ആര്യൻകോട്
ഒറ്റശേഖരമംഗലം,കള്ളിക്കാട് അമ്പൂരി വെള്ളറട എന്നിവിടങ്ങളിലെ തൊഴിലന്വേഷകരാണ് പങ്കെടുത്തവരിലധികവും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. താണുപിള്ള അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സിമി, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ. എസ് നവനീത്കുമാർ വിജ്ഞാനകേരളം ജില്ലാ കോഡിനേറ്റർ ജിൻരാജ്, തുടങ്ങിയവർ പങ്കെടുത്തു.