photo

നെടുമങ്ങാട്: നിയമ പരിജ്ഞാനയാത്ര 'സംവാദ"യുടെ ഭാഗമായി പനവൂർ പി.എച്ച്.എം.കെ.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ നെടുമങ്ങാട് കോടതിയിലെത്തി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് അക്ഷയ പി.ആർ. സംവാദ ബാഡ്ജ് വിതരണം ചെയ്ത് വിദ്യാർത്ഥികളുമായി സംവദിച്ചു. കോടതി സന്ദർശനം,ക്വിസ് മത്സരം എന്നിവ നടന്നു.താലൂക്ക് ലീഗൽ സെക്രട്ടറി വൈശാന്ത്,സംവാദ താലൂക്ക് കോർഡിനേറ്റർ അഡ്വ. ഉബൈസ്ഖാൻ,അഭിഭാഷകരായ സുരേഷ് കുമാർ,ജയകുമാർ തീർത്ഥം,സജിത,ഷെറിൻ,ക്ലർക്ക് അസോസിയേഷൻ ഭാരവാഹി ജയചന്ദ്രനാഥ്,പാരാ ലീഗൽ വോളണ്ടിയർ പ്രിയങ്ക,അശ്വതി,ജ്യോതി തുടങ്ങിയവർ നേതൃത്വം നൽകി.വിജയികൾക്ക് താലൂക്ക് ലീഗൽ സെക്രട്ടറി നിതിൻ സമ്മാനങ്ങൾ വിതരണം ചെയ്തു.