കാട്ടാക്കട: നെയ്യാർ വന്യജീവി സങ്കേതത്തിൽ വന്യജീവി ആക്രമണം തുടർച്ചയായി സംഭവിക്കുന്നതിൽ കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ ഉത്കണ്ഠ രേഖപ്പെടുത്തി. മുമ്പ് ഇതേ റേഞ്ചിലെ താത്കാലിക ജീവനക്കാരായ അനീഷ്,അഭിലാഷ് 'ഉദയംകാണി,വിനു എന്നിവർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണം തടയണമെന്നും ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ജനറൽ സെക്രട്ടറി അഡ്വ.കള്ളിക്കാട് ചന്ദ്രൻ അധികൃതരോട് ആവശ്യപ്പെട്ടു.