1

തിരുവനന്തപുരം:സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലൈബ്രേറിയൻമാർക്ക് മിനിമം വേജസ് നടപ്പിലാക്കണമെന്നും സ്റ്റാറ്റ്യൂട്ടറി മിനിമം വേജസ് ഷെഡ്യൂളിൽ ലൈബ്രേറിയൻമാരെയും ഉൾപ്പെടുത്തണമെന്നും കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് അസോസിയേഷൻ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.വള്ളിക്കാവ് മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി സെക്രട്ടറി തോമസ് ജോർജ്,ലൈബ്രറി കൗൺസിൽ ഭാരവാഹികളായ ടി.കെ.വിനോദൻ എ.എം.റൈസ്, അഡ്വ.സി.എ.നന്ദകുമാർ,ജി.രശ്മി കുമാർ,മഹേഷ് മാണിക്കം,കെ.ദേവകി,ബീന.എസ്.എ എന്നിവർ സംസാരിച്ചു. കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് അസോസിയേഷൻ പ്രസിഡന്റായി ജി.രശ്മി കുമാറിനെയും ജനറൽ സെക്രട്ടറിയായി മഹേഷ് മാണിക്കത്തെയും തിരഞ്ഞെടുത്തു.

ഫോട്ടോ: 1,ജി.രശ്മി കുമാർ (പ്രസിഡന്റ്)

2,മഹേഷ് മാണിക്യം (ജനറൽ സെക്രട്ടറി)