തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള റിഹേഴ്സലിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശംഖുംമുഖം- ആൾസെയിന്റ്സ്- ചാക്ക- പേട്ട- ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- മ്യൂസിയം- വെള്ളയമ്പലം- കവടിയാർ റോഡിലും ശംഖുംമുഖം- വലിയതുറ,​ പൊന്നറ,​ കല്ലുംമൂട്- ഈഞ്ചയ്ക്കൽ- അനന്തപുരി ആശുപത്രി- ഈഞ്ചയ്ക്കൽ- മിത്രാനന്ദപുരം- എസ്.പി ഫോർട്ട്- ശ്രീകണ്ഠേശ്വരം പാർക്ക്- തകരപ്പറമ്പ് മേൽപ്പാലം- ചൂരക്കാട്ടുപാളയം- തമ്പാനൂർ ഫ്ളൈഓവർ- തൈക്കാട്- വഴുതക്കാട്- വെള്ളയമ്പലം റോഡിലും വെള്ളയമ്പലം- മ്യൂസിയം- നഗരസഭ ഓഫീസ്- രക്തസാക്ഷി മണ്ഡപം- ബേക്കറി ജംഗ്ഷൻ- വിമെൻസ് കോളേജ് റോഡിലും കവടിയാർ- കുറവൻകോണം- പട്ടം- കേശവദാസപുരം- ഉള്ളൂർ- ആക്കുളം- കുഴിവിള- ഇൻഫോസിസ്- കഴക്കൂട്ടം- വെട്ടുറോഡ് റോഡിലുമാണ് ഗതാഗത നിയന്ത്രണം. വിമാനത്താവളത്തിലും റെയിൽവെ സ്റ്റേഷനിലും എത്തുന്നവർ ഇതനുസരിച്ച് യാത്രകൾ ക്രമീകരിക്കണമെന്ന് ട്രാഫിക് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.