vikasana-sadasu

കല്ലമ്പലം:കരവാരം ഗ്രാമപഞ്ചായത്ത് വികസന സദസിന്റെ ഉദ്ഘാടനം തോമസ് ഐസക് നിർവഹിച്ചു.ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എഡ്വിൻ ബെഞ്ചമിൻ നന്ദിയും പറഞ്ഞു.പഞ്ചായത്ത് വികസന റിപ്പോർട്ട് സെക്രട്ടറി ഫൈസൽ അവതരിപ്പിച്ചു.ഭൂമിയില്ലാത്ത മൂന്നുപേർക്ക് 5 സെന്റ് ഭൂമി വീതം നൽകിയ അൽസിയെയും ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിയദർശിനി,ബ്ലോക്ക് മെമ്പർമാരായ പ്രസീത,കവിത,പഞ്ചായത്തംഗങ്ങളായ ദീപ.ടി,ലോകേഷ്,അബ്ദുൽ കരീം,ബേബി ഗിരിജ, ദീപ്തി മോഹൻ, ഫാൻസി വിഷ്ണു, ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.