
കല്ലമ്പലം: മണമ്പൂർ സി.എച്ച്.സിയിൽ മതിയായ ഡോക്ടർമാരെ നിയമിക്കണമെന്നും രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.ജില്ലാ നോർത്ത് ജനറൽസെക്രട്ടറി ബാലമുരളി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാവിള വിജയൻ അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ബൈജു,യുവമോർച്ച മണ്ഡലം പ്രസിഡന്റ് രൂപേഷ്, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന.ശശിധരൻ,ലൈജു,സ്വരാജ്,അജിത് കുമാർ,കാഞ്ഞിരത്തിൽ എൻ.എസ്.രവി തുടങ്ങിയവർ പങ്കെടുത്തു.