
കാരേറ്റ്:മേലാറ്റുമുഴി ഗവ.എൽ.പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി 10 ലക്ഷം രൂപ ചെലവാക്കി പണി കഴിപ്പിച്ച വർണ്ണക്കൂടാരം ഉദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം എൽ.എ നിർവഹിച്ചു.കെ.ജയിംസ് സ്വാഗതം പറഞ്ഞു.വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചു. ഡി.പി.സി ഡോ.നജീബ് പദ്ധതി വിശദീകരണം നടത്തി. എസ്.കെ.ലെനിൻ,ശ്രീജാ ഉണ്ണികൃഷ്ണൻ,യു.എസ്.സാബു,ലീന .എൽ,ഷിബിന തുടങ്ങിയവർ സംസാരിച്ചു. സുനിൽ നന്ദി പറഞ്ഞു.