
കിളിമാനൂർ: കിളിമാനൂർ ബി.ആർ.സിയുടെ കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കാർത്തിക്കിന് റോട്ടറി ക്ലബ് സി.പി ചെയർ സമ്മാനമായി നൽകി. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജി.ശശിധരൻ, സെക്രട്ടറി വി.ഭാസി,ട്രഷറർ കെ.സോമൻ, ഭാരവാഹികളായ എൻ.ആർ.ജോഷി, കെ.ജി.പ്രിൻസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിൻഷാ ബഷീർ,ബി.പി.സി നവാസ്, പ്രഥമാദ്ധ്യാപിക ജയശ്രീ,സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷൈനി,ചിത്ര, വിനോദ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ:റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ കാർത്തിക്കിന് സി.പി ചെയർ സമ്മാനിക്കുന്നു.