വെള്ളറട: കായിക മേഖലയിൽ യുവതലമുറക്ക് മികച്ച പരിശീലന സൗകര്യം ഉറപ്പുവരുത്തുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ ഒരു പഞ്ചായത്തിൽ 'ഒരു കളിസ്ഥലം' പദ്ധതിയുടെ നവീകരണ ഉദ്ഘാടനം 22ന് ഉച്ചയ്ക്ക് 2. 30ന് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പാറശാല നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ സംസ്ഥാന കായികവകുപ്പിന്റെ 50 ലക്ഷവും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷവും ചേർത്ത് ഒരുകോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം.
പെരുങ്കടവിള,ആയിരൂർ ഗവ.എൽ.പി.എസ് സ്റ്റേഡിയം,കൊല്ലയിൽ പഞ്ചായത്തിലെ മഞ്ചവിളാകം സ്റ്റേഡിയം,പാറശാല ഗ്രാമപഞ്ചായത്തിലെ കലാഗ്രാമം സ്റ്റേഡിയം,അമ്പൂരി കുട്ടമല ഗവ.യു.പി.എസ് സ്റ്റേഡിയം,ഒറ്റശേഖരമംഗലം കുറ്ററ സ്റ്റേഡിയം,ധനുവച്ചപുരം ഗവ.ഗേൾസ് ഹൈസ്കൂൾ സ്റ്റേഡിയം,കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം,ചെമ്പൂര് ഡി.അംബ്രോസ് മെമ്മോറിയൽ സ്റ്റേഡിയം തുടങ്ങിയവ ചെമ്പൂര് ബഥേൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുക്കും.