ചേരപ്പള്ളി : എൽ.ഡി.എഫ് ഉഴമലയ്ക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി വികസന ജാഥ നടക്കും. ഇന്ന് രാവിലെ 8.30ന് കൂന്താണിയിൽ അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം നാളെ വൈകിട്ട് 6ന് പുതുക്കുളങ്ങരയിൽ സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്യും.ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത ജാഥാക്യാപ്ടനും വൈസ് പ്രസിഡന്റ് എസ്. ശേഖരൻ വൈസ് ക്യാപ്ടനായുമുള്ള ജാഥ പഞ്ചായത്തിലുടനീളം സഞ്ചരിക്കും. സി.പി.എം ഉഴമലയ്ക്കൽ എൽ.സി സെക്രട്ടറി വി.എസ്. ജയചന്ദ്രൻ ജാഥാമാനേജരും അഡ്വ. എൻ. ഷൗക്കത്തലി, ഇ. ജയരാജ്, എസ്. സുനിൽകുമാർ, അഡ്വ. എ. റഹീം, കണ്ണൻ എസ്. ലാൽ, സി. സുദർശനൻ നായർ, ബി. വിക്രമൻ, കെ.ജി. വിജയകുമാർ, പി. സുകുമാരൻ, എ. ഷിബു എന്നിവർ ജാഥാ അംഗങ്ങളായിരിക്കും. സ്വീകരണ യോഗങ്ങളിൽ അഡ്വ. എ.എ. കാസിം ഉൾപ്പെടെയുള്ള വിവിധ നേതാക്കൾ സംസാരിക്കും.