ആറ്റിങ്ങൽ :കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി സംഘടിപ്പിച്ച ദീപശിഖ പ്രയാണത്തിന് ആറ്റിങ്ങൽ ഗവ: വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.ആറ്റിങ്ങൽ നഗരഹൃദയത്തിൽ നിന്ന് സ്കൂളിലെ കായിക താരങ്ങളും വിദ്യാഭ്യാസ വകുപ്പ് അധികൃതരും ചേർന്ന് സ്വീകരിച്ച് ഏറ്റുവാങ്ങിയ ദീപശിഖ കായികതാരങ്ങളിൽ നിന്ന് ഒ.എസ്.അംബിക എം.എൽ.എ സ്വീകരിച്ചു.നഗരസഭ ചെയർപേഴ്സൺ അഡ്വ:എസ്.കുമാരി,സ്കൂൾ പ്രിൻസിപ്പൽ ജവാദ്,സ്കൂൾ വൈസ് പ്രിൻസിപ്പൽ അനിൽകുമാർ,ഡി.ഇ.ഒ ബിജു,എ.ഇ.ഒ. ഡോ.സന്തോഷ് കുമാർ,ആർ.ഡി.ഡി അജിത, ദീപശിഖ പ്രയാണ ജാഥ ക്യാപ്റ്റനും ഡെപ്യൂട്ടി ഡയറക്ടറുമായ ശിവദാസൻ,പി.ടി.എ ഭാരവാഹികൾ,അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.