hakkim

വർക്കല: കടലിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വർക്കല ചിലക്കൂർ അക്കരവിള പടിഞ്ഞാറ്റേവിള ഹക്കിം(45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ താഴെവെട്ടൂർ ഭാഗത്തുവച്ച് ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. ഹക്കിമും ഒപ്പമുണ്ടായിരുന്ന കഫാർ, സലാഹുദീൻ, വഹാബ് എന്നിവരും കടലിൽ തെറിച്ചുവീണു. ഇവർ നീന്തി രക്ഷപ്പെട്ടു. ഹക്കിമിനെ രക്ഷിക്കാനായില്ല. തുടർന്ന് നടന്ന തെരച്ചിലിൽ ഹക്കിമിന്റെ മൃതദേഹം സമീപത്ത് നിന്നും കണ്ടെത്തി. ഭാര്യ: സഹീറ. മക്കൾ: ഷബാന,അജ്മൽ,നൈഷാന.