
വർക്കല: ഇലകമൺ പഞ്ചായത്ത് ഓഫീസിന് സമീപം അയിരൂർ പാലം തിട്ടയിൽ തോട്ടിൽ മൂന്ന് ദിവസം പഴക്കമുള്ള
മൃതദേഹം കണ്ടെത്തി. കളത്തറ തേവനം വീട്ടിൽ വിനോദിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ
പ്രദേശത്തുണ്ടായ രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.തുടർന്ന് അയിരൂർ പൊലീസിൽ വിവരമറിയിച്ചു.പരിശോധനയ്ക്ക് ശേഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.വിനോദ് വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭാര്യ വിദേശത്താണ്.