തിരുവനന്തപുരം: ആനയറ കിഴക്കതിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി മഹോത്സവം നാളെ മുതൽ 27 വരെ നടക്കും.നാളെ രാവിലെ 11.30ന് ഭസ്മാഭിഷേകം. 23ന് രാവിലെ 11.30ന് പാൽ അഭിഷേകം. 24ന് രാവിലെ 11.30ന് നെയ്യ് അഭിഷേകം. 25ന് രാവിലെ 11.30ന് തേൻ അഭിഷേകം. 26ന് രാവിലെ 11.30ന് പഞ്ചാമൃത അഭിഷേകം. 27ന് രാവിലെ 11.30ന് കളഭാഭിഷേകം, പുഷ്പാഭിഷേകം, തട്ടനിവേദ്യം, ഉച്ചയ്ക്ക് 1ന് ഉച്ചപൂജ.ഏഴാം ദിവസം രാവിലെ 10.30 മുതൽ അന്നദാനം.ഈ ദിവസങ്ങളിൽ രാവിലെ അഷ്ടാഭിഷേകവും കലശാഭിഷേകവും ഉണ്ടായിരിക്കും.