
പാലോട്: ബി.ജെ.പി പ്രവർത്തകനെ അകാരണമായി അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് ബി.ജെ.പി പാലോട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പാലോട് കരിമൺകോട് ശംഭു എന്ന ഷിനുവിനെയാണ് തിങ്കളാഴ്ച രാവിലെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കരിമൺകോട് സ്ഥാപിച്ചിരുന്ന ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും ഫ്ളക്സ് ബോർഡുകളും കൊടിമരവും നശിപ്പിച്ചുവെന്ന പരാതിയിന്മേലാണ് ശംഭുവിനെ അറസ്റ്റ് ചെയ്തത്. ഉപരോധത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ വിട്ടയച്ചു. ഉപരോധ സമരം ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് എസ്.ആർ.റെജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഗണേശൻപിള്ള, മണ്ഡലം പ്രസിഡന്റ് മുകേഷ് മാറനാട്, സെക്രട്ടറിമാരായ വിമൽരാജ്,അതുൽ പ്ലാമൂട്,അജി പെരിങ്ങമ്മല,അജിത്ത്,സജീവ്ഖാൻ തുടങ്ങിയവർ പങ്കെടുത്തു.