arryanade

കാട്ടാക്കട: വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ആര്യനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട വനിതാ ജംഗ്ഷൻ പരിപാടി കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റീന സുന്ദരം അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോളി,ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഡോ.റോഷിനി,ജില്ല വനിത ശിശുവികസന ഓഫീസർ പി.എസ്.തസ്‌നിം,ജില്ലാ പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം എ.മിനി,വി.ആർ.സതീജ,ശിശുവികസന ഓഫീസർ വി.ബിന്ദു,ഐ.സി.ഡി.എസ് സൂപ്പർ വൈസർ നീതു.കെ.ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.500ലധികം വനിതകൾ പരിപാടിയിൽ പങ്കെടുത്തു.