
നെടുമങ്ങാട് : തദ്ദേശ വികസന മുന്നേറ്റത്തിൽ കരകുളം ഗ്രാമപഞ്ചായത്ത് വേറിട്ട മാതൃക സൃഷ്ടിച്ചതായി മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.കരകുളം പഞ്ചായത്ത് വികസന സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കരകുളത്തുകാരുടെ സ്വപ്നപദ്ധതിയായ വഴയില -പഴകുറ്റി നാലുവരിപ്പാത ഉൾപ്പെടെ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് 973 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖറാണി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ടി.സുനിൽകുമാർ,പഞ്ചായത്ത് സെക്രട്ടറി ബി.സജികുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രാജീവ്,വീണാ രാജീവ്,വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.