
ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിന്റെ പുതിയ മന്ദിരോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. മന്ത്രി, എം.എൽ.എ, മേയർ തുടങ്ങിയ പദവികൾ അലങ്കരിച്ചെങ്കിലും 35 വർഷം മുമ്പ് ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ സാധാരണ ജനവിഭാഗത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഏറെ അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. ഐ.ബി സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് സ്വാഗതം പറഞ്ഞു. മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, ബ്ലോക്ക് മെമ്പർ എ.ടി.മനോജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ശശികല, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.മല്ലിക,ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ.സുനു, വാർഡ് മെമ്പർമാരായ പ്രീത,ബിന്ദു,തമ്പി തുടങ്ങിയവർ പങ്കെടുത്തു. കെട്ടിടനിർമ്മാണജോലികൾക്ക് നേതൃത്വം നൽകിയ കരാറുകാരൻ സോമൻ, ബ്ലോക്ക് അസി.എക്സിക്യുട്ടീവ് എൻജിനിയർ രമ്യ സുധീർ, പഞ്ചായത്ത് അസി.എൻജിനിയർ സിന്ധു,ഓവർസിയർ ശാലിനി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കെ.രാകേഷിന് അഭിനന്ദനം
പള്ളിച്ചൽ പഞ്ചായത്ത് കെട്ടിടത്തിന്റെ നിർമ്മാണജോലികൾ വേഗത്തിൽ പൂർത്തീകരിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷിനേയും പഞ്ചായത്ത് ഭരണസമിതിയേയും മന്ത്രി ജി.ആർ അനിൽ അഭിനന്ദിച്ചു. 2024 ഒക്ടോബറിൽ തറക്കല്ലിട്ട് ഒരു വർഷത്തിനുള്ളിൽ പഞ്ചായത്ത് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചെന്ന് കെ.രാകേഷ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.