uni

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദ,പി.ജി കോഴ്സുകളിൽ പ്രവേശനം നേടിയവരുടെ പ്രവേശനോത്സവം നാഷണൽ കോളേജിൽ സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.എ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.യൂണിവേഴ്സിറ്റി പബ്ലിക് റിലേഷൻസ് ഓഫീസർ ശാലിനി.കെ.എസ് മുഖ്യപ്രഭാഷണം നടത്തി.അസിസ്റ്റന്റ് പ്രൊഫസർമാരായ വിജി വിജയൻ,കൃഷ്ണപ്രീതി.എ.ആർ,എൽ.എസ്.സി കോ ഓർഡിനേറ്റർ ജസ്റ്റിൻ ഡാനിയേൽ എന്നിവർ ക്ലാസെടുത്തു.