
തിരുവനന്തപുരം: രാജ്യത്ത് മാദ്ധ്യമസ്വാതന്ത്ര്യം അനുദിനം നഷ്ടപ്പെടുകയാണെന്നും ഇതിൽ ഒന്നാം പ്രതി കേന്ദ്രസർക്കാരാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഇന്ദിര ഭവനിൽ നടന്ന ചടങ്ങിൽ മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ട്രസ്റ്റ് (മലപ്പുറം ) ഏർപ്പെടുത്തിയ പ്രഥമ മാദ്ധ്യമ അവാർഡ് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ വീക്ഷണം മുഹമ്മദ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് പാലോട് രവി, ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.