s

ഇന്നലെ മരിച്ചത് പോത്തൻകോട് സ്വദേശി.

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം പെരുകുമ്പോൾ ഇരുട്ടിൽ തപ്പിൽ അധികൃതർ. കൃത്യമായ രോഗപ്രതിരോധ മാർഗങ്ങളോ ഉറവിടം കണ്ടെത്തലോ നടക്കുന്നില്ല.

കഴിഞ്ഞ 16ന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്പലം സ്വദേശിനി ഹബ്സാ ബീവി (79) ഇന്നലെ മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11ഓടെയാണ് മരണം. രണ്ടാഴ്ച മുൻപ് പനിയെത്തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുഖത്ത് നീരും പനിയും കുറയാത്തതിനാൽ ഐസിയുവിൽ തുടരുകയും നാല് ദിവസത്തിനുശേഷം സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെ എസ്.യു.ടി. ഹോസ്പിറ്റലിൽ പ്രവേശിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വൃക്കകൾ തകരാറിലാവുകയും മൂന്നുതവണ ഡയാലിസിസ് നടത്തുകയും ചെയ്തു. പനി കുറയാതിരുന്നതിനാൽ വീണ്ടും വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് രോഗം ബാധിച്ചുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞദിവസം കുളത്തൂർ സ്വദേശിയായ പതിനെട്ടുകാരി മരിച്ചു