
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.ശബരിമലയിലെ സ്വർണ്ണക്കൊള്ള അടക്കമുള്ള വിഷയങ്ങളിൽ ജനങ്ങൾക്കുള്ള ആശങ്ക രാഷ്ട്രപതിയെ അറിയിച്ചു.രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ,സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്,മുൻ ഡി.ജി.പിയും ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ആർ.ശ്രീലേഖ എന്നിവരുമുണ്ടായിരുന്നു.അനന്തപദ്മനാഭസ്വാമി മാതൃകയും ബി.ജെ.പി പ്രതിനിധിസംഘം രാഷ്ട്രപതിക്ക് സമ്മാനിച്ചു.