kutta-vicharana-sadasu

കല്ലമ്പലം: സി.പി.എം ഭരണം ചെമ്മരുതി പഞ്ചായത്തിലെ വികസനത്തെ സ്‌തംഭിപ്പിച്ചെന്ന് മുൻ എം.എൽ.എ വർക്കല കഹാർ പറഞ്ഞു. ചെമ്മരുതി യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയംകുന്ന് ജംഗ്ഷനിൽ നടന്ന കുറ്റ വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് മണ്ഡലം ചെയർമാൻ എസ്.സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. ബി.ധനപാലൻ,ബി.ഷാലി,പി.വിജയൻ,ആറ്റിങ്ങൽ സുരേഷ്,ഉണ്ണികൃഷ്ണൻ നമ്പൂതിരി,ശശികുമാർ,ബ്രിജിത്,സുനിൽ,നാസിമുദ്ദീൻ,മുഹമ്മദ്‌ ഇഖ്ബാൽ,ഗീതാ നളൻ,ശ്രീധരൻ, പി.മണിലാൽ,എസ്.ജയലക്ഷ്മി,ശശീന്ദ്ര,പ്രശാന്ത്,ശ്രീലത,സിന്ധു,സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.