
വർക്കല: കേരള വണിക വൈശ്യ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വർക്കല ചെറുന്നിയൂരിൽ ശാഖ ആരംഭിച്ചു .സംസ്ഥാന പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാർ ശാഖയുടെ ഉദ്‌ഘാടനം നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് എം.ജി.മഞ്ചേഷ്, ട്രഷർ വിജയൻ വർക്കല,ആർ.സോമരാജൻ എന്നിവർ സംസാരിച്ചു.ഗോപിനാഥൻ ചെട്ടിയാർ (പ്രസിഡന്റ് ), ജനാർദ്ദനൻ ചെട്ടിയാർ (വൈസ് പ്രസിഡന്റ്) വിജയൻ(സെക്രട്ടറി), വി.ബാബു ചെട്ടിയാർ (ജോയിന്റ് സെക്രട്ടറി), പ്രസാദ്.എസ്(ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന 15 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.