
വർക്കല: ഇടവ ഗ്രാമപഞ്ചായത്ത് വികസന സദസ് ജില്ലാ പഞ്ചായത്തംഗം ഗീതാ നസീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ശുഭ.ആർ.എസ്.കുമാർ, സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ ഹർഷാദ് സാബു, ബിന്ദു.സി, വാർഡ് മെമ്പർമാരായ ജെസി. ആർ,സജികുമാർ.എസ്, ദിവ്യ.വി, ശ്രീദേവി.എസ്, ജസി.ബി,റിയാസ് വഹാബ്,എം. മുരളീധരൻ നായർ, സിമിലിയ. എ തുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ.എൻ.സി,അസിസ്റ്റന്റ് സെക്രട്ടറി ജയശ്രീ.എം.എം എന്നിവർ വികസന രേഖ അവതരിപ്പിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ആദരിച്ചു.