f

തിരുവനന്തപുരം:വിവരാവകാശ നിയമത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് ആർ.ടി.ഐ കേരള ഫെഡറേഷന്റെ നേതൃത്വത്തിൽ ദേശീയ സെമിനാർ 26ന് രാവിലെ 10ന് കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. രാജ്യത്തെ മികച്ച വിവരാവകാശ കമ്മിഷണർക്കുള്ള അവാർഡ് ജേതാവും മുൻ കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറുമായ ഡോ.എ.അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി.ബി.ബിനു മുഖ്യപ്രഭാഷണം നടത്തും. ആർ.ടി.ഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശശികുമാർ മാവേലിക്കര അദ്ധ്യക്ഷനാകും.ജനറൽ സെക്രട്ടറി ജോളി പവേലിൽ,സുപ്രീംകോടതിയിലെ അഭിഭാഷകൻ ജോസ് എബ്രഹാം,നിയമ-ആർ.ടി.ഐ വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന വയോജന കമ്മിഷൻ അംഗമായി നിയമിതനായ മുതിർന്ന വിവരാവകാശ പ്രവർത്തകൻ കെ.എൻ.കെ.നമ്പൂതിരിയെ ആദരിക്കും.