കുന്നത്തുകാൽ: വീട്ടുവളപ്പിൽ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിഭവന്റെ പോഷകത്തോട്ടം പദ്ധതി ആരംഭിച്ചു.പദ്ധതിയുടെ ഭാഗമായി പച്ചക്കറിതൈകളും,കുമ്മായം,സമ്പൂർണ ന്യൂട്രി മിക്സ്,ജൈവവളം,ബയോ കണ്ട്രോൾ ഏജന്റുകൾ,ഫിഷ് അമിനോ ആസിഡ്,ജൈവ കീടനാശിനി എന്നിവ ഉൾപ്പെട്ട 800 രൂപയുള്ള കിറ്റ് സബ്സിഡിയിൽ ലഭിക്കും.പദ്ധതിയിൽ ചേരാൻ താത്പര്യമുള്ളവർ ഗുണഭോക്തൃവിഹിതമായ 300 രൂപ,കരമടച്ച രസീത്,ആധാർ കാർഡ് പകർപ്പ് എന്നിവയുമായി 25ന് മുൻപായി കൃഷിഭവനിൽ അപേക്ഷ നൽകണം.