
തിരുവനന്തപുരം: സംസ്ഥാന പുരാരേഖാ വകുപ്പും ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ ചരിത്ര വിഭാഗവും സംയുക്തമായി ഏകദിന സെമിനാറും ശില്പശാലയും സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോ.) രാഖി.എ.എസ് ഉദ്ഘാടനം ചെയ്തു.പുരാരേഖ വകുപ്പ് സീനിയർ സൂപ്രണ്ട് മഞ്ജു.എ പുരാരേഖാ വകുപ്പിനെ കുറിച്ചും പുരാരേഖാ സംരക്ഷണത്തെ കുറിച്ചും,ഗവേഷണ രീതി ശാസ്ത്രത്തെ കുറിച്ചും ക്ലാസെടുത്തു.ചരിത്ര വിഭാഗം മേധാവി ഡോ.പ്രതിഭ.പി.ആർ,അക്കാഡമിക് കോഓർഡിനേറ്റർ ഡോ.വൈശാഖ്.എ.എസ് എന്നിവർ പങ്കെടുത്തു.