
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ ഭാഗമായുള്ള സഹായ ഉപകരണങ്ങളുടെ വിതരണം മുൻ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെയും സേവാശക്തി ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ തൈയ്ക്കാട് കേരള ഗാന്ധിസ്മാരക നിധി ഹാളിൽ നടന്ന ചടങ്ങിൽ ഷീജ സാന്ദ്ര അദ്ധ്യക്ഷത വഹിച്ചു. എം.സന്തോഷ്,കൊല്ലം തുളസി,ഡോ.കെ.എ.സജു,അജിത് കുമാർ വി,എസ്.എസ്.സുനിൽകുമാർ,എം.കെ.ബാബു,എസ്.വിനയചന്ദ്രൻ നായർ, ബീന.ആർ.സി,ആനി തോമസ്,നന്ദിയോട് സതീശൻ,ഡോ.രാജേഷ് രാജൻ,ശിവദാസൻ പിള്ള എന്നിവർ പങ്കെടുത്തു.