e

തിരുവനന്തപുരം: ദേശീയതലത്തിൽ മികച്ച നേട്ടം കൈവരിച്ച എൻജിനിയറിംഗ്-പോളിടെക്നിക്ക് കോളേജുകളെ ആദരിക്കാൻ 23ന് സാങ്കേതിക വിദ്യാഭ്യാസ വികസന സമ്മിറ്റ് സംഘടിപ്പിക്കും. ടാഗോർ തീയേറ്ററിൽ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷയാവുന്ന ചടങ്ങിൽ കോളേജുകളിലെ അഞ്ഞൂറിലേറെ വിദഗ്ധർ പങ്കെടുക്കും. എൻ ബി എ അംഗീകാരം നേടിയ 60 എൻജിനീയറിംഗ് കോളേജുകൾക്കും 12 പോളിടെക്നിക് കോളേജുകൾക്കുമുള്ള മിനിസ്റ്റേഴ്സ് ട്രോഫി മന്ത്രി ബിന്ദു സമ്മാനിക്കും. മികച്ച നേട്ടം കൈവരിച്ച മുപ്പതോളം അധ്യാപകരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.