v-sivankutty

തിരുവനന്തപുരം:സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും താനും കമ്മ്യൂണിസ്റ്റുകാരാണെന്ന് മന്ത്രി വി.ശിവൻകുട്ടി. പിഎംശ്രീ വിഷയത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കടുത്ത നിലപാട് തുടരുന്നതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിനോയിയുടെ അഭിപ്രായത്തെ മാനിക്കുന്നു.. മന്ത്രിസഭാ യോഗത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി പറയും. വളരെ ഐക്യത്തോടെ സി.പി.ഐയും സി.പി.എമ്മും മുന്നോട്ടുപോകും. ഒപ്പിടുമോ എന്ന ചോദ്യത്തിന് ,ആ സമയത്ത് പറയാമെന്ന് അദ്ദേഹം പ്രതികരിച്ചു.