വിതുര: സെറിബ്രൽപാൾസി രോഗം ബാധിച്ച് ഗൃഹാധിഷ്ഠിതവിദ്യാഭ്യാസത്തിൽ കഴിയുന്ന വിതുര ഗവ.യു.പി.എസിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥി പേപ്പാറ വയലിപുല്ല് സ്വദേശി കാജലിന് സഹായവുമായി വിതുര ഗവ. വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം.ലൈഫ്ജീവൻമിഷൻ പദ്ധതിയിലൂടെ ലഭിച്ച പണി തീരാത്ത വീട്ടിലാണ് കാജൽ കഴിയുന്നത്. വീടിന്റെ അടിസ്ഥാന വികസനത്തിനുള്ള അഡാപ്റ്റീവ് ടോയ്ലെറ്റ്, പ്ലംമ്പിംഗ്, ഫ്ലോർടെയിലിംഗ് എന്നിവ ഹൃദയപൂർവ്വം എന്ന പദ്ധതിയിലൂടെ എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകിയത്. കൂടാതെ ഹോംലൈബ്രറി, പഴക്കൂട എന്നിവയും സജ്ജമാക്കി. ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുകയും സുമനസുകൾ നൽകിയ തുകയും ചേർത്ത് ഒന്നരലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയതെന്ന് എൻ.എസ്.എസ് പ്രോഗ്രാംഒാഫീസർ വി.പി.അരുൺ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ.ജി.ആനന്ദ് ഉദ്ഘാടനം ചെയ്യും.പ്രിൻസിപ്പൽമാരായ എ.ആർ.മഞ്ജുഷ, എം.ജെ.ഷാജി,വൈസ് പ്രിൻസിപ്പൽ വി.എസ്.ഷീജ, പേപ്പാറ വാർഡ് മെമ്പർ ലതാകുമാരി, ഡി.പി.ഒ ശ്രീകുമാർ, ജീവൻകുമാർ, വിതുര സ്കൂൾ പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ,എസ്.എം.സി ചെയർമാൻ എ.സുരേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി എം.എൻ.ഷാഫി എന്നിവർ പങ്കെടുക്കും.