ddd

തിരുവനന്തപുരം: ഒന്നരവർഷം കൊണ്ട് തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിവരയ്ക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച ശ്രീകാര്യം ഫ്ലൈഓവറിന്റെ നിർമ്മാണം മന്ദഗതിയിൽ. ജനുവരി 27ന് നിർമ്മാണോദ്ഘാടനം നടത്തി ആരംഭിച്ച ശ്രീകാര്യം ഫ്ലൈഓവറിന്റെ പണി ഒൻപത് മാസം പൂർത്തിയാകുമ്പോൾ ആകെ നടന്നത് ഇരുവശത്തെ ഓട നിർമ്മാണവും ഡെക്ട് നിർമ്മാണവുമാണ്. അതും പൂർത്തിയായിട്ടില്ല. നിർമ്മാണം പൂർത്തിയാകുമെന്ന് പറഞ്ഞതിന്റെ പകുതി കാലയളവ് പൂർത്തിയായിട്ടും ജോലികളെല്ലാം ബാക്കിനിൽക്കുകയാണ്. ഇനി പൈപ്പ് ലൈനുകൾ,വൈദ്യുതി ലൈനുകൾ,ബി.എസ്.എൻ.എൽ കേബിൾ ലൈനുകൾ എന്നിവ മാറ്റിസ്ഥാപിക്കണം.

ഇതെല്ലാം തീർത്തിട്ടുവേണം ഇരുവശത്തുമായി സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിക്കാൻ. സർവീസ് റോഡുകൾ പൂർത്തിയായ ശേഷമേ ഫ്ലൈ ഓവറിനായി പൈലിംഗ് ആരംഭിക്കൂ. ഈ വേഗതയിലാണ് നിർമ്മാണ പുരോഗതിയെങ്കിൽ ആറു മാസം കൂടി കഴിഞ്ഞേ ഫ്ലൈഓവറിന്റെ തൂണുകളുടെ നിർമ്മാണം ആരംഭിക്കാനാകൂ.

 2024 സെപ്തംബറിലാണ് മേൽപ്പാലനിർമാണത്തിനായി 71.38 കോടി രൂപയുടെ ടെൻഡർ മന്ത്രിസഭ അംഗീകരിച്ചത്. 177.52 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്.

 മെട്രോറെയിലേക്ക് ചുവടുവയ്പ്

ഭാവിയിൽ നടപ്പാക്കാൻ പ്ലാൻ ചെയ്യുന്ന ലൈറ്റ് മെട്രോ റെയിൽകൂടി പരിഗണിച്ചാണ് ഫ്ലൈഓവർ വിഭാവനം ചെയ്തത്. 2022ഓടെ ചെറുവയ്ക്കൽ,ഉള്ളൂർ,പാങ്ങപ്പാറ വില്ലേജുകളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തിയായിരുന്നു.

 പദ്ധതിയുടെ ആകെ ചെലവ് .......135.37 കോടി

 ഫ്ലൈഓവർ നീളം .........535 മീറ്റർ

 ഫ്ലൈഓവറിന്റെ ഇരു വശങ്ങളിലും 7.5 മീറ്റർ വീതിയിൽ രണ്ടു വരിപ്പാത

അടിയിൽ ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ

 ആകെ 17 സ്പാനുകൾ

ഫുട്പാത്ത്....1.5 മീറ്റർ വീതിയിൽ

ശ്രീകാര്യം- ചെമ്പഴന്തി, ശ്രീകാര്യം- ചെറുവയ്ക്കൽ റോഡുകൾ100 മീറ്റർ ദൂരത്തിൽ വീതി കൂട്ടും

ഏറ്റെടുത്തത്- 168 ഉടമകളിൽനിന്നായി 1.34 ഹെക്ടർ സ്ഥലം