
പാറശാല: വി.എസ്. അച്യുതാനന്ദനെപ്പോലെ ജനങ്ങൾ ഇത്രമാത്രം സ്നേഹിച്ച മറ്റൊരു നേതാവിനെ കാത്തിരുന്നു കാണണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. മനുഷ്യർക്കും പരിസ്ഥിതിക്കും പ്രകൃതിക്കും വേണ്ടി പ്രവർത്തിച്ച വി.എസിന്റെ പേര് പുതിയ ഹാളിനു നൽകിയ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളെ അദ്ദേഹം അഭിനന്ദിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പുതുതായി നിർമ്മിച്ച വി.എസ്.അച്യുതാനന്ദൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുകളിലായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ശീതീകരിച്ച ഹാൾ നിർമ്മിച്ചിട്ടുള്ളത്.സി.കെ.ഹരീന്ദ്രൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, വൈസ് പ്രസിഡന്റ് അൽവേഡിസ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എൽ. മഞ്ചുസ്മിത, ഗീത സുരേഷ്,സി എ ജോസ്, ജെ ലോറൻസ്,ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ വിനിതകുമാരി, ജെ ജോജി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രേണുക, അഡ്വ.രാഹിൽ ആർ.നാഥ്, ശാലിനി സുരേഷ്, എം.കുമാർ, ഷിനി സോണിയ, വൈ.സതീഷ്, അനിഷ സന്തോഷ്, ആദർശ്, ബി.ഡി.ഒ ചിത്ര കെ.പി, എ.എക്സ്.ഇ നിഷ, എ.ഇ.മാലിനി തുടങ്ങിയവർ സംസാരിച്ചു.