emplye-

കൊല്ലം: ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ യൂണിറ്റുതല യോഗം ശിവഗിരി ശ്രീനാരായണ കോളേജിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ്‌ എക്സി. അംഗം അജി.എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.വിഷ്ണു സംഘടനാസന്ദേശം നൽകി. പ്രിൻസിപ്പൽ പ്രൊഫ. ഡോ.ഷീബ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ്‌ ഡോ.ജൂബിലി അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ഡോ.ആർ.രേഷ്മ നന്ദി പറഞ്ഞു. ട്രഷറർ ഡോ.റിങ്കു ബാബു വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. യൂണിറ്റ് ഭാരവാഹികളായി ഡോ.വി.സിനി (പ്രസിഡന്റ്),പി.കെ.സുമേഷ് (വൈസ് പ്രസിഡന്റ്),അനിലകുമാരി (സെക്രട്ടറി),ഡോ.സജിത്ത്.എസ്.ജെ.ശശി (ജോ. സെക്രട്ടറി),ബിജി (ട്രഷറർ),ഡോ.മാളു സോമരാജ്, ലിജ.പി.ലക്ഷ്മണൻ,ഡോ.അനീഷ,ശ്രീമുരുകൻ,ഡോ.ബിജു,ഡോ.ബിനുഷ്മ രാജു,ഡോ.വിഷ്ണു മോഹൻ,ഡോ.അരണ്യ.കെ.ശശി,സുനിത,ആനന്ദ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.