
നെയ്യാറ്റിൻകര : വിശ്വഭാരതി പബ്ലിക് സ്കൂളിൽ രണ്ട് ദിവസത്തെ 'വിശ്വ സ്‌പെക്ട്രം 2025' മുനിസിപ്പൽ ചെയർമാൻ പി. കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു.ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ വി.വേലപ്പൻനായർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ ആർ.വി.സനിൽകുമാർ,കൗൺസിലർ ഗ്രാമം പ്രവീൺ പ്രിൻസിപ്പൽ ജി.പി.സുജ,വൈസ് പ്രിൻസിപ്പൽ എസ്.ജി.ലേഖ എന്നിവർ സന്നിഹിതരായിരുന്നു.വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹൈഡ്രോ ഇലക്ട്രിക് പവർ പ്രോജക്ടുകൾ,സെൻസർ അലാം,ഉരുൾപൊട്ടൽ തിരിച്ചറിയാനുള്ള അലാം തുടങ്ങിയവ മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.