പാറശാല: പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കാരക്കോണം സ്വദേശിയുമായ ഉദ്യോഗസ്ഥനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നെടുവൻവിളയിൽ ഭാര്യ വീടിന് സമീപത്ത് വച്ച് റോഡിലൂടെ പോകുകയായിരുന്ന പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രകടനം നടത്തിയതെന്നാണ് പരാതി. തുടർന്ന് പെൺകുട്ടി പാറശാല സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ പൊലീസ് ഉദ്യഗസ്ഥനെതിരെ പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.