തിരുവനന്തപുരം:ഇസ്രയേൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ യംഗ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ നേതാവും ടെൽ അവീവ് ബ്രാഞ്ച് സെക്രട്ടറിയുമായ ഇഡോ ആനന്ദ് ഇലാം സി.പി.ഐ സംസ്ഥാന ആസ്ഥാനമായ എം.എൻ സ്മാരകം സന്ദർശിച്ചു.പലസ്തീൻ ജനതയ്ക്കായുള്ള പോരാട്ടം തുടരുമെന്നും തന്റെ പോരാട്ടം ഇസ്രയേലിലെ അധികാര വർഗത്തിനും മൂലധന ശക്തികൾക്കുമെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.നിർബന്ധിത സൈനിക സേവത്തിന് തയ്യാറാകാതിരുന്നതിനാൽ ഇസ്രയേലിൽ തന്നെ ജയിലിലടച്ചെന്നും ഇഡോ പറഞ്ഞു. ഇഡോയ്ക്കും പിതാവ് യെദാം ഇലത്തിനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉപഹാരം നൽകി.സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.പ്രകാശ് ബാബു,ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ,സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യൻ മൊകേരി,പി.പി.സുനീർ എം.പി തുടങ്ങിയവർ പങ്കെടുത്തു.