
കാട്ടാക്കട: പ്രവാസി ലീഗൽ സെൽ ജില്ലാ കമ്മിറ്റി പ്രവാസികൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് എം.എം.സലിം പറഞ്ഞു.25ന് ഉച്ചയ്ക്ക് 2.30ന് കുറ്റിച്ചൽ ആർ.കെ ഓഡിറ്റോറിയത്തിൽ ജി.സ്റ്റീഫൻ എം.എൽ.എ സെമിനാർ
ഉദ്‌ഘാടനം ചെയ്യും.പെൻഷൻ, ഇൻഷ്വറൻസ് തുടങ്ങിയ ക്ഷേമപദ്ധതികൾ,നോർക്കയുടെ പുനരധിവാസ പദ്ധതികൾ എന്നിവയിൽ ബോധവത്കരണം നൽകാനാണ് സെമിനാർ. ജനറൽ സെക്രട്ടറി ആർ.മുരളീധരൻ,സെക്രട്ടറി കെ.നന്ദഗോപകുമാർ,ട്രഷറർ തൽഹത് പൂവച്ചൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.