v-joy-mla

കല്ലമ്പലം: നാവായിക്കുളം പുല്ലൂർമുക്ക് ഗവ.എം.എൽ.പി സ്കൂളിൽ സ്റ്റാഴ്സ് പദ്ധതിയിൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച വർണക്കൂടാരം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജയലക്ഷ്മി സ്വാഗതവും എസ്.എം.സി വൈസ് ചെയർപേഴ്സൺ കെ.എം.ജാക്വിലിൻ നന്ദിയും പറഞ്ഞു. വർണക്കൂടാരത്തെ ആകർഷകമാക്കിയ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പ്രിയദർശിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസാ നിസാർ, കിളിമാനൂർ ബി.പി.സി കെ.നവാസ്, പ്രീ പ്രൈമറി അദ്ധ്യാപിക ജലജ തുടങ്ങിയവർ പങ്കെടുത്തു.