
തിരുവനന്തപുരം:അമേരിക്കൻ ഭാഷാശാസ്ത്രജ്ഞനായ യൂജീൻ ഗാർഫീൽഡിന്റെ സംഭാവനകളെ അനുസ്മരിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാർ കേരള സർവകലാശാലയിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ ഇ.ഷാജി ഉദ്ഘാടനം ചെയ്തു.
കേരള സർവകലാശാലയിലെ മുൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം മേധാവിയും പ്രശസ്ത അക്കാഡമിഷ്യനുമായ ഡോ.കെ.പി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.സി.എസ്.ടിയിലെ ചീഫ് സയിന്റിസ്റ്റും ഇൻഫർമേഷൻ സിസ്റ്റംസ് ഡിവിഷൻ മേധാവിയുമായ ഡോ.ശബരീഷ്.കെ,ലൈബ്രേറിയൻ സഖിലേഖ തുടങ്ങിയവർ പങ്കെടുത്തു.