തിരുവനന്തപുരം: ജില്ലാ വിമുക്തി മിഷന്റെ നേതൃത്വത്തിൽ മാൾ ഒഫ് ട്രാവൻകൂറിന്റെയും ലയൺസ് ക്ലബിന്റെയും സഹകരണത്തോടെ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ഫ്ലാഷ് മോബ് മത്സരത്തിൽ ആറാലുംമൂട് നിംസ് കോളേജ് ഒഫ് നഴ്സിംഗ് ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം ചെറുവാരക്കോണം സി.എസ്.ഐ കോളേജ് ഒഫ് എഡ്യുക്കേഷനും മൂന്നാം സ്ഥാനം നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് ലാ കോളേജും പേരൂർക്കട ലാ അക്കാഡമിയും നേടി. എക്സൈസ് ജോയിന്റ് കമ്മിഷണർ എസ്.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി കമ്മിഷണർ പി.എൽ.ഷിബു അദ്ധ്യക്ഷത വഹിച്ചു. വിമുക്തി ജില്ലാ മാനേജരും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുമായ എസ്.കെ.സന്തോഷ് കുമാർ,ലയൺസ് ക്ലബ് പ്രിൻസിപ്പൽ ജില്ലാ സെക്രട്ടറി ബിജുകുമാർ, മാൾ ഒഫ് ട്രാവൻകൂർ സീനിയർ മാർക്കറ്റിംഗ് ഓഫീസർ സതിദേവി, ജി.ഗോപകുമാർ,എം.വൈശാഖ് എന്നിവർ പങ്കെടുത്തു.