1

അമരവിള: ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ച സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാരായമുട്ടം, ആനാവൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിശ്വാസ സംഗമം നടത്തി. മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷനായി. മുൻ ഡി.സി.സി പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ.കെ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മാരായമുട്ടം എം.എസ്.അനിൽ, ആനാവൂർ മണ്ഡലം പ്രസിഡന്റ് ആനാവൂർ രാജേഷ്, ബ്ലോക്ക് ഭാരവാഹികളായ വടകര ജയൻ, മണ്ണൂർ ശ്രീകുമാർ,കാക്കണം മധു,അനൂപ് പാലിയോട്,തത്തിയൂർ സുരേന്ദ്രൻ, മണവാരി ശശി, ചാവടി അനിൽ, കാരക്കോണം ഗോപൻ, ഗോപകുമാർ, കുന്നത്തുകാൽ മണികണ്ഠൻ, കുസുമ കുമാരി,മഞ്ചുഷ ജയൻ,വടകര വേണുഗോപാൽ,കോട്ടയക്കൽ വിനോദ്, കോട്ടയക്കൽ സുകു, ശ്രീരാഗം ശ്രീകുമാർ,അനിൽകുമാർ.എസ്.കെ,വിനീഷ് കോട്ടയക്കൽ,വിഷ്ണു ഗാന്ധി,മേച്ചേരി അനീഷ്, അഖിൽ തൃപ്പലവൂർ, കോട്ടയ്ക്കൽ മധു,തൃപ്പലവൂർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.