
പാറശാല: പുതിയ കെട്ടിടത്തിലേക്ക് മാറി തുടരുന്ന പൊൻവിള സർവ്വീസ് സഹകരണ ബാങ്ക് ചെങ്കവിള ശാഖയുടെ പ്രവർത്തനോദ്‌ഘാടനം കാരോട് പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ ബാങ്ക് പ്രസിഡന്റുമായ സി.റാബി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ശാഖയിലെ ലോക്കർ റൂമിന്റെ ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) അനിൽ.എസ്.പിയും, ക്യാഷ് കൗണ്ടറിന്റെ ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ഓഡിറ്റ്) എസ്.അനിൽകുമാറും നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഭുവനചന്ദ്രൻ നായർ, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം വി.ശ്രീധരൻ നായർ, കാരോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.അയ്യപ്പൻ നായർ, പൂവ്വാർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.സാംദേവ്, ബോർഡ് അംഗങ്ങളായ എ.ക്ലമന്റ്, എ.ഗമാലിയേൽ, സി.ആർ.ആത്മകുമാർ, പി.രാജേന്ദ്രൻ നായർ, കെ.വിൽസൺ, പി.അനിൽരാജ്, പി.വിശ്വംഭരൻ, ജീവനക്കാരായ എസ്.രജനി, സി.ശോഭന, എൽ.ജിഷ, പി.ഫ്ളക്സി, ഡി.ഡി.സെലസ്റ്റിൻ, മേബൽ, ബാങ്ക് സെക്രട്ടറി എൽ.ലതകുമാരി, ബ്രാഞ്ച് മാനേജർ സി.മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു.